ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം.

Kannadiparamba online news

കണ്ണൂർ :- ഇന്ത്യൻ ഹോമിയോപ്പതിക്ക്മെഡിക്കൽ അസോസിയേഷൻ പത്തൊൻപതാം സംസ്ഥാന സമ്മേളനം (എസ്സൻ ഷിയ 24 )റബ്കോ ഓഡിറ്റോറിയത്തിൽ വെച്ച് ഡോക്ടർ മുഹമ്മദ് ഷമീം (ഐ എച്ച് എം എ സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ രജിസ്ട്രേഷൻ പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവ്വഹിച്ചു. കോവിഡ് കാലഘട്ടത്തിൽ ഏറ്റവും സ്വീകാര്യത ഹോമിയോ മെഡിസിനിലൂടെയാണെന്നും, ആ സമയത്ത് ഞാൻ പോലും ഹോമിയോ ചികിൽസയാണ് നടത്തിയതെന്നും ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേശീയ പ്രസി : കെ.എം ഉവൈസ്, സെക്രട്ടറി ഡോ: ധീരജ് സാമുവൽ എന്നിവർ മുഖ്യാതിഥിയായിരുന്നു. ഡോ : പരിമൾ ചാറ്റർജി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഗൽഭ ഹോമിയോപ്പതി ക് ഡോക്ടർമാരായ ഡോ. പരിണാസ് ഹുമറൻവാല , ഡോ. നന്ദിനി ബട്ട് എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. ഡോ : ഹരീഷ് കൃഷ്ണ (സെക്രട്ടറി കേരള) ഡോ: അമുദ (വുമൺസ് വിങ്ങ് കൺവീനർ)ഡോ.റാഷിദ് അബദുളള (കണ്ണുർ ജില്ലാ പ്രസിഡന്റ് ) ഡോ: സു ജൻ രാജ് (ജില്ലാ സെക്രട്ടറി) ഡോ: റൊണാൾഡ് (ജില്ലാ ട്രഷറർ) ഡോ. മുഹമ്മദ് ഷഫീർ എന്നിവർ സംസാരിച്ചു. കോൺഫ്രൻസ് ചെയർമാൻ ഡോ : സൻജീവ് എം ലാസർ സ്വാഗതവും, കോൺ ഫ്രൻസ് ഡയരക്ടർ മുഹമ്മദ് സഫീർ നന്ദിയും പറഞ്ഞു. ചടങ്ങിൽഐ, എച്ച്, എം,എ വിവിധ അവാർഡുകൾ ഏർപ്പെടുത്തിയിരുന്നു മീഡിയ അവാർഡ്, കായീക രംഗത്തെ മികവിന്നും, , സംസ്ഥാന ബെസ്റ്റ് ഡോക്ടർമാർക്കുള്ള അവാർഡു കളും വിതരണവും ചെയ്തു.
തുടർന്ന് വനിതാ ഡോക്ടർമാർ അവതരിപ്പിച്ച തിരുവാതിരയും , ഫ്യൂഷൻ ഡാൻസും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!