കണ്ണൂർ :ജില്ലയിലുടനീളം യു.ഡി.എഫിനനുകൂലമായ തരംഗം അലയടിച്ചുയരുന്നതാണ് ഇന്ന് നടന്ന പോളിങ്ങിൽ ദൃശ്യമായതെന്നും തെരഞ്ഞെടുപ്പിൽ ജില്ലയിലുൾപെട്ട മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്.വൻ വിജയം നേടുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ലയും പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിനും പിണറായിയുടെ രാഹുൽ വിരുദ്ധ പ്രചരണത്തിനുമെതിരെയുള്ള വൻ ജന മുന്നേറ്റമാണ് ഇന്ന് പോളിങ് സ്റ്റേഷനുകളിൽ കണ്ടത്. ജില്ലയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളിലാകമാനം പോളിങ്ങ് സമയം അവസാനിച്ചിട്ടും മുസ്ലിം വനിതകളുൾപ്പെടെയുള്ളവരുടെ നീണ്ട ക്യൂവാണ് ദൃശ്യമായത്. ന്യൂനപക്ഷ സംരക്ഷകരെന്ന സി.പി.എമ്മിൻ്റെ പൊള്ളയായ പ്രചരണത്തെയും യു.ഡി.എഫ്. സ്ഥാനാർത്ഥികൾ ക്കെതിരെയുള്ള വിഷലിപ്തമായ വർഗ്ഗീയ പ്രചരണങ്ങളെയുമെല്ലാം ജനം ചെറുത്തു തോല്പിച്ചു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടിംഗ് വൈകിപ്പിച്ചും പോലീസിനെ കൊണ്ട് ചിലയിടങ്ങളിൽ പ്രകോപനം സൃഷ്ടിച്ചും ഈ ജന മുന്നേറ്റത്തെ തടയാനുള്ള ശ്രമങ്ങളെ ജനങ്ങൾ സ്വയം പ്രതിരോധിക്കുകയും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയുമാണുണ്ടായത്. പാർട്ടി ഗ്രാമങ്ങളിൽ പതിവ് പോലെ കള്ളവോട്ട് ചെയ്യുകയും അത് പ്രതിരോധിക്കാൻ ശ്രമിച്ച പോളിങ്ങ് ഏജൻ്റുമാരെ മർദ്ദിക്കുകയുമുണ്ടായി. എന്നിട്ടും തികഞ്ഞ ആത്മസംയമനത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ജില്ലയിലെ മുഴുവൻ യു.ഡി.എഫ്. പ്രവർത്തകർക്കും യു.ഡി.എഫിന് വോട്ട് ചെയ്ത സമ്മതിദായകർക്കും നേതാക്കൾ നന്ദി രേഖപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

