എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

ഇരിട്ടി :മാരക ലഹരിമരുന്നായ എംഡി എം എ യും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തലശേരി പുന്നോൽ സ്വദേശി
കെ പി .ദിൽഷാദിനെ (35)യാണ്കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ്‌ ഷെഫീഖും സംഘവും പിടികൂടിയത്.
വാഹന പരിശോധനയിലാണ് 88 മില്ലിഗ്രാം മെത്താ൦ഫിറ്റമിനു൦ 5 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.പരിശോധനയിൽ ഗ്രേഡ്അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി കെ.കെ, അഷ്റഫ് മലപ്പട്ടം, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ. എ, കലേഷ് എ൦ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!