കണ്ണൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ എം. പി യുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണൂർ, അഴീക്കോട് നിയോജക മണ്ഡലം യു ഡി എഫ് വനിതാ വിഭാഗം റാലി നടത്തി.പ്രഭാത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. സമാപന സമ്മേളനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ സുമ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സാജിത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മുൻ മേയർ സീനത്ത്, കാഞ്ചന മാച്ചേരി, പുഷ്പലത. കെ, വസന്ത. ടി കെ, ഉഷാകുമാരി, പദ്മജ., ഉഷ അരവിന്ദ്, അജിത, നിത്യ. കെ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

