പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ പൊതു ഇട പഠനോത്സവം നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ് : വേനൽ അവധിയിൽ പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ കുട്ടികൾ കൂട്ടുകാരോടൊപ്പം ഒത്തുകൂടി. ആടിയും പാടിയും കഥ പറഞ്ഞും അവർ നേടിയ കഴിവുകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും ഭാഷാ പ്രവർത്തനങ്ങൾ നടത്തി.പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്ന ഒരു പ്രവർത്തനമാണ് പഠനോത്സവം. ഒരു അധ്യയന വർഷം കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്ന പരിപാടി അരങ്ങേറിയത് പുലീപ്പി തെക്കെ അംബേദ്ക്കർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹാളിലാണ്. ബി.ആർ.സി. ട്രെയിനർ എ. സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ പി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. മിഹ്റാബി, മുൻ പ്രധാനാധ്യാപകൻ പി.സി.ദിനേശൻ എന്നിവർ ആശംസ അർപ്പിച്ചു. നവോദയാ വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ കെ. റിയോണിനെ വേദിയിൽ അഭിനന്ദിച്ചു.രക്ഷിതാക്കളായ സുഷമ , സഹദേവൻ എന്നിവർ അവലോകന ഭാഷണം നടത്തി. സി.വി. സുധാമണി സ്വാഗതവും എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!