വീട്ടിലെത്തി വോട്ട് ചെയ്യിച്ചതില്‍ ക്രമക്കേട്: രണ്ട് കേസില്‍ എട്ട് പേരെഅറസ്റ്റ് ചെയ്തു

Kannadiparamba online news


 കണ്ണൂർ: വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചെയ്‌തെന്ന പരാതിയില്‍ പോളിങ്ങ് ഓഫീസര്‍ ജോസ്‌ന ജോസഫ്, ബിഎല്‍ഒ കെ ഗീത എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇവരെ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കല്ല്യാശ്ശേരി മണ്ഡലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന പരാതിയുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസില്‍ അഞ്ചാംപീടിക കപ്പോട്കാവ് ഗണേശന്‍, സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍ വി വി പൗര്‍ണമി, പോളിങ് അസി: ടി കെ  പ്രജിന്‍,  മൈക്രോ ഒബ്‌സര്‍വര്‍ എ ശ്രീല, സ്‌പെഷ്യല്‍  പോലീസ് ഓഫീസര്‍ പി ലെജീഷ്, വീഡിയോഗ്രാഫര്‍ പി പി റിജു അമല്‍ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇതില്‍ ഒന്നാം പ്രതിയായ അഞ്ചാംപീടിക കപ്പോട്കാവ് ഗണേശനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കണ്ണപുരം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!