കണ്ണൂർ:
രാജ്യത്തിന്റെ ദുരവസ്ഥ ചിത്രീകരിച്ച ചിത്രങ്ങളുമായുള്ള ചിത്രയാത്ര ‘നമ്മള്ളൊന്ന്’ തുടങ്ങി. പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിലാണ് ഇരുപതോളം ചിത്രകാരൻമാർ തയ്യാറാക്കിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. പത്ത് വർഷകാലത്തെ നരേന്ദ്രമോദി ഭരണകാലത്ത് രാജ്യം പിറകോട്ട് പോയതിന്റെ ഉദാഹരണങ്ങളാണ് ചിത്രങ്ങളിൽ. ചിത്രയാത്ര തെക്കീ ബസാറിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. എൻ ചന്ദ്രൻ, ജാഥാ ലീഡൽ എബി എൻ ജോസഫ്, നാരായണൻ കാവുമ്പായി, ടിപി വേണുഗോപാലൻ, കെ ഷീല, ശൈലജതമ്പാൻ, വിപി കിഷോർ, കെ സന്ദീപ്, ശ്രീപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. വൻകുളത്ത് വയലിൽ കെ വി സുമേഷ് എംഎൽഎ സംസാരിച്ചു. ചിത്രയാത്ര ആദ്യദിനം തളിപ്പറമ്പിൽ സമാപിച്ചു. ടൗൺസ്ക്വയറിൽ ജില്ലാ കമ്മിറ്റിയംഗം എ വി രഞ്ജിത്ത് പ്രഭാഷണം നടത്തി. ഹേന പ്രദീപ് അധ്യക്ഷനായി. എം എം അനിത, എസ് പി രമേശൻ എന്നിവർ സംസാരിച്ചു. എം വി ജനാർദനൻ സ്വാഗതം പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും പരിപാടിയിൽ പങ്കെടുത്തവരുടെ മുഖചിത്ര രചന നടത്തി. ചിത്രരചനയിൽ എബി എൻ ജോസഫ്, വിനോദ് പയ്യന്നൂർ, വി പി അരവിന്ദ്, പ്രമോദ് തലശേരി, ഹരി ചെറുപുഴ, ബിജു മാർക്സ്, എം ദാമോദരൻ എന്നിവർ പങ്കെടുത്തു. ചിത്രയാത്ര ശനിയാഴ്ച രാവിലെ രാവിലെ പത്തിന് ശ്രീകണ്ഠപുരത്തുനിന്നും ആരംഭിച്ച് 2 ന് ചാലോട് തുടർന്ന് 5ന് ചക്കരക്കല്ലിൽ സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

