ഇലക്ടറൽ ബോണ്ട് സംഭാവന അടിച്ചുമാറ്റുന്നത് തടയാൻ ; അബ്ദുള്ളക്കുട്ടി

Kannadiparamba online news

കണ്ണൂർ : കമ്പനികളും വ്യക്തികളും പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ നേതാക്കൾ അടിച്ചുമാറ്റുന്നത് ഒഴിവാക്കാനാണ് മോദിസർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്കരിച്ചതെന്നും ബി.ജെ.പി.ക്ക് ഈ ഇനത്തിൽ കിട്ടിയതിനെക്കാളും പണം ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് ലഭിച്ചിട്ടുണ്ടന്നും ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്താത്ത രീതിയിൽ പാർട്ടികൾ ഫണ്ടുണ്ടാക്കുന്നത് സംബന്ധിച്ച നിർദേശം ആദ്യം മുന്നോട്ടുവെച്ചത് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ. ശേഷനായിരുന്നുവെന്നും കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ്‌ ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

പി. ചിദംബരവും പ്രിയങ്കാഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ഉൾപ്പെടെയുള്ളവർ വിദേശത്ത് വൻ തോതിൽ സ്വത്ത് സമ്പാദിച്ചുകൂട്ടിയത് ഇത്തരത്തിൽ നേടിയെടുത്ത പണം കൊണ്ടാണ്. മുൻപൊക്കെ പാർട്ടികൾക്ക് ചാക്കിലാണ് പണം നൽകിയിരുന്നത്-അദ്ദേഹം പറഞ്ഞു.
മോദി ഭരണഘടന മാറ്റിയെഴുതുമെന്ന പ്രചാരണം വ്യാജമാണ്. മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിക്കും. രാജ്യത്തിന്റെ അന്വേഷണ ഏജൻസികൾ ശക്തമാണ്.


മോദി ഭരണഘടന മാറ്റിയെഴുതുമെന്ന പ്രചാരണം വ്യാജമാണ്. മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി. ചോദ്യം ചെയ്യാൻ വിളിപ്പിക്കും. രാജ്യത്തിന്റെ അന്വേഷണ ഏജൻസികൾ ശക്തമാണ്.

‘ഈ വീടിന്റെ ഐശ്വര്യം ശ്രീമുത്തപ്പൻ’ എന്ന് ചില വീടുകളിൽ എഴുതി വെക്കുന്നത് പോലെ, ഈ രാജ്യത്തിന്റെ ഐശ്വര്യമാണ് മോദി.

എം.പി. എന്ന നിലയിൽ കെ. സുധാകരൻ തികഞ്ഞ പരാജയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള 450 കോടിയുടെ പദ്ധതി ഇല്ലാതാക്കി.

കണ്ണൂരിൽ കള്ളവോട്ട് നടക്കാൻ സാധ്യതയുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുകയും കേന്ദ്രസേനയെ വിന്യസിപ്പിക്കുകയും വേണം-അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. സെക്രട്ടറി കെ. വിജേഷ്, ഗണേഷ് മോഹൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!