പഴയങ്ങാടി : പുതിയങ്ങാടി ബീച്ച് റോഡ് നീരൊഴുക്കുംചാലിൽ റോഡരികിലെ ബി.എസ്.എൻ.എൽ. കേബിൾ വയർ ബസിൽ കുരുങ്ങി പിന്നാലെ വൈദ്യുതത്തൂൺ പൊട്ടി ബസിന് മുകളിൽ വീണു. കണ്ണൂരിൽ നിന്ന് യാത്രക്കാരുമായി ബീച്ച് റോഡിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ബസിന്റെ ഒരുവശത്തെ ഗ്ലാസിലാണ് വയർ കുടുങ്ങിയത്. ബസ് മുന്നോട്ടെടുത്തതോടെ വൈദ്യുതത്തൂൺ മുറിഞ്ഞ് ബസിന് മുകളിൽ വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഉടനെത്തന്നെ നാട്ടുകാർ മാടായി കെ.എസ്ഇ.ബി. സെക്ഷൻ ഓഫീസിൽ വിളിച്ചുപറഞ്ഞതിനാൽ അവർ തുടർ നടപടി സ്വീകരിച്ചു. പിന്നാലെ കെ.എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തി ബസിന് മുകളിൽനിന്ന് വൈദ്യുതത്തൂൺ എടുത്തുമാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

