വളപട്ടണം: മാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. അഴീക്കോട് സ്വദേശികളായ സക്കീർ (35), ദീപേഷ് (50) എന്നിവരെയാണ് എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്.പോലീസിനെ കണ്ട് മുഖ്യ പ്രതി അഴീക്കോട്ടെ സജീർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വളപട്ടണം ടോൾ ഗെയിറ്റിന് സമീപം വെച്ചാണ് 4.9 ഗ്രാംമാരക ലഹരിമരുന്നായ എംഡി എംഎയുമായി പ്രതികൾ പോലീസ് പിടിയിലായത്.മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

