നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ.

Kannadiparamba online news


പഴയങ്ങാടി . ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു , സ്വർണ്ണ കള്ളകടത്ത്,കള്ളപ്പണം, ലഹരി കടത്ത് എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ്, കൂൾ ലിപ്പ് എന്നിവ അടങ്ങിയ 50 ഓളംവലിയ പാക്കറ്റുകളുമായി കാട്ടാമ്പള്ളി സ്വദേശി എം.എ. അൻസാരി (24) പിടിയിലായത്. പഴയങ്ങാടി എസ് ഐ .വി. ഗോപിനാഥൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, ചന്ദ്രകുമാർ, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ പഴയങ്ങാടി പ്രതിഭ ടാക്കീസിനു സമീപം വെച്ച് ലഹരി വസ്തുക്കൾ പിടികൂടിയത്. ലോകസഭ ഇലക്ഷനോടാനുബന്ധിച്ചു പോലീസ് , എക്സ്സൈസ്, ഇലക്ഷൻ വിഭാഗം, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവയുടെ കർശ പരിശോധനയാണ് ജില്ലയുടെ അതിർത്തികളിൽ നടന്നു വരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!