എം വി ജയരാജൻ ജിഫ്രി തങ്ങളെയും കാന്തപുരത്തെയും സന്ദർശിച്ചു

Kannadiparamba online news

കണ്ണൂർ:
എൽഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥി എം വി ജയരാജൻ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെയും സന്ദർശിച്ചു. കാരന്തൂർ മർക്കസിലെത്തിയാണ്‌ കാന്തപുരത്തെ കണ്ടത്‌. എടവണ്ണപ്പാറ മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ അറബിക്‌ കോളേജിലായിരുന്നു ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്‌ച.
തികച്ചും സൗഹൃദപരമായിരുന്നു സന്ദർശനമെന്ന്‌ എം വി ജയരാജൻ പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത്‌ അവ സംരക്ഷിക്കേണ്ടത്‌ വളരെ പ്രധാനമാണെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!