ശാസ്ത്ര സംവാദ സദസ്സ് മയ്യിൽ മേഖല യുടെ ഉദ്ഘാടനം പാട്ടയത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റി സ:അഴിക്കോടൻ സ്മാരക വായനശാല പാട്ടയം സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ്സിൻ്റെ മയ്യിൽ മേഖലാ തല ഉദ്ഘാടനം പാട്ടയത്ത് വെച്ച് നടന്നു Dr. രമേശൻ കടൂർഅധ്യക്ഷത വഹിച്ചു.
KSSP കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.പി. പ്രദിപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ, മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി ഏ.പി. പ്രമോദ് സ്വാഗതം പറഞ്ഞു. എം. സുധീർ ബാബു ഗാനാലാപനം നടത്തി തുടർന്ന് ജിനോ ജോസഫ് രചനയും സംവിധാനവും നിർവ ഹിച്ച ലഘുനാടകം “ചോദ്യം ” അരങ്ങേറി സി.കെ. അനുപ് ലാൽ പി.വി ഉണ്ണികൃഷ്ണൻ സി.വിനോദ് മാസ്റ്റർ
പ്രശാന്തൻ, പ്രമീള സി.കെ.ആഞ്ചലീനഎന്നിവർ ചേർന്ന് അവതരിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

