തളിപ്പറമ്പ്: സോഷ്യൽ മീഡിയയിൽ വായ്പ പരസ്യം നൽകി യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരനെതിരെ കേസ്. ആന്തൂർമൊറാഴയിലെ ഇ.ഷൈമയുടെ പരാതിയിലാണ് തമിഴ്നാട് ചെന്നൈയിലെ ധ്യാൻ ശേഖരിനെതിരെ വഞ്ചനാകുറ്റത്തിന് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് 22നും 25നുമിടയിലാണ് രണ്ട് ഫോൺ നമ്പറുകളിലായി പരാതിക്കാരിയെ ബന്ധപ്പെട്ട് രേഖകളില്ലാതെ ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് അക്കൗണ്ട് വഴി നാലു തവണകളായി നിക്ഷേപിച്ച 1,30,344രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

