പുല്ലൂപ്പിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ: പുല്ലൂപ്പിക്കടവ് പാലത്തിന്ന് സമീപം ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്. ബുധനാഴ്ച 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

പുല്ലൂപ്പി പാലത്തിൻ്റെ അത്താഴക്കുന്ന് ഭാഗത്താണ് അപകടം നടന്നത്. ടൗൺ പൊലീസ് സ്‌ഥലത്തെ ത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ് പരേതനായ തൈലവളപ്പിലെ പി.മജീദിൻ്റെയും മൗവ്വഞ്ചേരി പള്ളിച്ചാൽ നസീറ ദമ്പതികളുടെയും മകനാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!