കൊക്കാട്ടേരി പുതിയ വീട് തറവാട് ക്ഷേത്രമായ നാറാത്ത് ശ്രീ മല്ലിശ്ശേരി ഉർപ്പഴശി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടം മഹോത്സവവും 2024 ഏപ്രിൽ 10, 11 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാൽ യുദ്ധത്തിൽ നടക്കും.
10-04-2024 ബുധനാഴ്ച രാവിലെ 6.30 മുതൽ ഗണപതി ഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, അത്താഴപൂജ തുടർന്ന് രാത്രി 7 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചുകന്നമ്മ ദൈവങ്ങളുടെ വെള്ളാട്ടവും രാത്രി 8 മണിക്ക് പ്രഭാത സദ്യയും ഉണ്ടായിരിക്കും.
11-04-2024 വ്യാഴാഴ്ച രാവിലെ 4 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ചുകന്നമ്മ ദൈവങ്ങളുടെ തെയ്യക്കോലങ്ങളും ഉണ്ടായിരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

