മട്ടന്നൂർ: കണ്ണൂർഅന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരൻ്റെ കൈയ്യിൽകൊടുത്ത വിട്ട സ്വർണ്ണത്തിൻ്റെ കസ്റ്റംസ്ഡൂട്ടി അടക്കാൻ എട്ടര ലക്ഷം രൂപയുമായെത്തിയ യുവാവിനെ തട്ടികൊണ്ടു പോയ സംഘത്തിലെ ഒരാൾകൂടി പിടിയിൽ. മുഴക്കുന്ന് പത്തൊമ്പതാം മൈൽ സ്വദേശി റാഷിദ് (36), കൂത്തുപറമ്പ് നീർവേലി കണ്ടേരിയിലെ ഫഹദ് (38) എന്നിവരെയാണ്
മട്ടന്നൂർ എയർപോർട്ട് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റു ചെയ്തത്.
മലപ്പുറം പുളിക്കൽ അന്തിയൂർകുന്ന് ചെട്ടിയാം തോട് ഹൗസിൽ പി.സുലൈഖ (40)യുടെ പരാതിയിലാണ് കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ മൂന്നാം തീയതി 4.30 മണിക്കായിരുന്നു. സംഭവം.പരാതിക്കാരിയുടെ ഭർത്താവ് വിദേശത്ത് നിന്നും മടിക്കേരി സ്വദേശി ഹനീഫ ഫൈസിയുടെ കൈയിൽ കൊടുത്തു വിട്ട സ്വർണ്ണാഭരണങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ 8.5 ലക്ഷം രൂപയുമായി പറഞ്ഞയച്ച പരാതിക്കാരിയുടെ മകനായ ഷിബിലി (18) യെയാണ് പ്രതികൾ പണം തട്ടിയെടുത്ത ശേഷം ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയത്.
പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ കൂത്തുപറമ്പ് സ്വദേശിയായ
നിസാമുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ യുവാവിനെ പിന്നീട് മലപ്പുറത്ത് വെച്ച് പോലീസ് സംഘം കണ്ടെത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

