ഇ പി യുടെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്.

Kannadiparamba online news

വളപട്ടണം:
വീട്ടമ്മയുടെമോർഫ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്.സി പി എം നേതാവ് ഇ പി.ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പരാതിയിലാണ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഫിഷർമെൻ കോൺഗ്രസ് നേതാവുമായ ജോസഫ് ഡി. ക്രൂസിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.തിങ്കളാഴ്ച ഉച്ചക്ക് 1.55 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതി തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനൊപ്പം ഒരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ പാപ്പിനിശേരി അരോളി സ്വദേശിനിയായ പരാതിക്കാരിയുടെ തല മോർഫ് ചെയ്ത് വ്യാജ ഫോട്ടോ ഉണ്ടാക്കി ഒറിജിനലായി ഉപയോഗിച്ച് തനിക്കും പൊതു പ്രവർത്തകനായ ഭർത്താവിനും പേര് ദോഷമുണ്ടാക്കി എന്നും പ്രതിയുടെ ഫെയ്സ് ബുക്ക് പേജിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!