കട്ടപ്പന:മോഷണക്കേസിൽപൊലീസ്കസ്റ്റഡിയിലെടുത്ത പ്രകളെ ചോദ്യം ചെയ്തപ്പോൾപുറത്തായത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. 2 പേരെ കൊലപ്പെടുത്തിമൃതദേഹംകുഴിച്ചുമൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകടനെല്ലാനിക്കൽ വിഷ്ണു വിജയൻ (27) പുത്തൻപുരയ്ക്കൽ നിതീഷ്(31)എന്നിവരാണ് അറസ്റ്റിലായത്.
കേസിലെപ്രതിവിഷ്ണുവിന്‍റെ പിതാവ് വിജയൻ, സഹോദരിയുടെനവജാതശിശുഎന്നിവരെയാണ് കൊലപ്പെടുത്തിയത്. വിഷ്ണുവിന്‍റെ പഴയ വീട്ടിന്‍റെ തറയിലാണ് ഇവരെ കുഴിച്ചിട്ടതെന്ന് പ്രതികൾ മൊഴി നൽകി. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷ്ണുവിന്‍റെസുഹൃത്തായനിതീഷിന്വിഷ്ണുവിന്‍റെസഹോദരിയിലുണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാനാണെന്നു പറഞ്ഞ് നിതീഷാണ് അമ്മയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്.ദുർമന്ത്രവാദത്തിന് കൂട്ടു നിന്നത് നിതീഷാണെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് വർ ഷോപ്പിലെമോഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് അറസ്റ്റുചെയ്തത്.തുടർന്ന്നടത്തിയചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെപ്രതികളുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

