കല്യാശ്ശേരിയിൽനിന്ന്‌ ദേശീയപാതയിലേക്ക് കടക്കുന്ന പ്രധാന വഴിയും  അടഞ്ഞു

Kannadiparamba online news

കല്യാശ്ശേരി : പ്രദേശവാസികൾക്ക് ഇരുഭാഗത്തേക്കും കടക്കാനുള്ള കല്യാശ്ശേരിയിലെ പ്രധാന വഴിയും ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി അടച്ചു. കല്യാശ്ശേരിയിലുള്ളവർക്ക് പഴയ ദേശീയപാതയുടെ ഇരുഭാഗത്തേക്കും കടക്കാനുള്ള സുപ്രധാന റോഡാണ് ബുധനാഴ്ച രാവിലെമുതൽ നിർമാണത്തിനിടെ അടച്ചത്. ഇതോടെ പാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ളവർക്ക് മറുഭാഗം കടക്കാൻ ഊടുവഴികൾ മാത്രമാണ് ആശ്രയം. പൊതുപരീക്ഷകൾ നടക്കുന്നതിനിടെ റോഡ് അടച്ചതോടെ നൂറുകണക്കിന് വിദ്യാർഥികളും യാത്രാദുരിതത്തിൽ വലഞ്ഞു.

കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി. വിഭാഗങ്ങളിലായി 500-ലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. റോഡ് അടച്ചത് വലിയ ജനകീയ രോഷത്തിനിടയാക്കി. പ്രശ്നം കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു ബദൽസംവിധാനവും ഒരുക്കാൻ തയ്യാറായില്ല.


നിശ്ചിതസമയത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ ദേശീയപാതാ അധികൃതർക്ക് പിഴ നൽകേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്. അതിനാൽ പണികൾ പൂർത്തിയാക്കാൻ പൊതുസമൂഹം സഹകരിക്കണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!