കണ്ണൂർ:
എൽഡിഎഫ് കണ്ണൂർ ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കലക്ട്രേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. കൺവൻഷനിൽ എൽഡിഎഫ് നേതാക്കളായ രാമചന്ദ്രൻ കടന്നപ്പള്ളി, പി സന്തോഷ്കുമാർ എംപി, ജോയ് കൊന്നക്കൽ, എം ആലിക്കോയ, പിപി ദിവാകരൻ, അഡ്വ എജെ ജോസഫ്, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജോസ് ചെമ്പേരി, കെ സി ജേക്കബ്ബ് മാസ്റ്റർ, സി വൽസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
കലക്ട്രേറ്റിന് മുൻ വശം എൻഎസ് ടാക്കീസിനടുത്ത കെട്ടിടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

