സ്ഥാനാർഥി നിർണയത്തിനൊന്നും കാത്തില്ല; സുധാകരന് വേണ്ടി കണ്ണൂരിൽ പ്രചാരണം തുടങ്ങി അണികള്‍

Kannadiparamba online news

കണ്ണൂര്‍: കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികൾ. ജില്ലയുടെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. മത്സരിക്കാനില്ലന്ന് സുധാകരൻ.മത്സരിച്ചേ തീരുവെന്ന് നേതൃത്വം. പകരക്കാരുടെ പട്ടികയിൽ പേരുകൾ അനവധി. ചർച്ചകളിങ്ങനെ ഡൽഹിയിൽ തുടരുമ്പോൾ കാത്തിരിക്കാനാവില്ലന്ന നിലപാടിലാണ് പ്രവർത്തകർ.

നേതൃത്വത്തിൻറെ തീരുമാനത്തിനൊന്നും കാക്കാതെ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ പണി തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുന്നേ തന്നെ പലയിടങ്ങളിലും സ്ഥാനാർത്ഥിയുടെ പേരില്ലാതെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തീരുമാനം വരാൻ വീണ്ടും വൈകിയതോടെയാണ് സുധാകരന് വേണ്ടി പോസ്റ്റർ ഒട്ടിച്ചും ഫ്ലകസ് വെച്ചും പ്രവർത്തകർ പ്രചാരണം തുടങ്ങിയത്.

അഴീക്കോട്,കണ്ണൂർ സിററി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഉളിക്കൽ അടക്കമുളള മലയോര മേഖലകളിൽ ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!