കണ്ണൂരില്‍ ഒരു വര്‍ഷമായി റിഗ്ഗില്ല: വരള്‍ച്ചയില്‍  വലഞ്ഞ് കുഴല്‍ക്കിണറിനായി കാത്തിരിക്കുന്നുവര്‍ 

Kannadiparamba online news



മയ്യില്‍:   ജില്ലയില്‍ ഭൂഗര്‍ഭ ജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ പ്രവൃത്തികള്‍ നിശ്ചലമായിട്ട് ഒരു വര്‍ഷമാകുന്നു. പകരമായെത്തിയ റിഗ്ഗും ജീവനക്കാരെയും തെക്കന്‍ ജില്ലകളിലെ പ്രവൃത്തിക്കായി  വിടുകയും ചെയ്തു.  ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ അപേക്ഷകള്‍ കുമിഞ്ഞു തുടങ്ങി.  റിഗ്ഗ് എന്ന് വരുമെന്നുറപ്പില്ലാത്തതിനാല്‍ അപേക്ഷകളിലുള്ള സര്‍വേ, തുക അടക്കല്‍ എന്നിവയും നടക്കുന്നില്ല. പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്ന നിയമം വന്നതോടെയാണ്  ഇവിടെയുണ്ടായിരുന്ന റിഗ്ഗുകളും അനുബന്ധ വാഹനങ്ങളും ഒഴിവാക്കിയത്. എന്നാല്‍ പകരം  സംസ്ഥാനത്ത് അനുവദിച്ച  ആറെണ്ണത്തില്‍ ഒന്ന് കണ്ണൂരിലേക്കായിരുന്നു. ഇത് കോട്ടയത്തെ പ്രവൃത്തിക്കായി വിട്ടതാണ് വരള്‍ച്ചയില്‍ വലയുന്ന കണ്ണൂരിന് വിനയായത്.  കിണര്‍ കുഴിക്കല്‍ നിര്‍ത്തിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികളെ പ്രവൃത്തി ഏല്‍പ്പിച്ചു തുടങ്ങി. കൃഷി ഭൂമിയില്‍ കുഴിക്കുന്ന കിണറുകള്‍ക്ക് 50 ശതമാനം  സബ്‌സിഡി ലഭിക്കുന്നതിനാല്‍ കര്‍ഷകരുടെ കാത്തിരിപ്പ് നീളുകയാണ്.  ഒരടിക്ക് 390 രൂപയാണ് കഴിഞ്ഞ വര്‍ഷം പൊതുജനങ്ങളില്‍ നിന്ന് ഈടാക്കിയിരുന്നത്.  കര്‍ഷകര്‍ക്ക് സബസിഡി ലഭിക്കുന്നതിന്  പ്ലാന്‍, എസ്റ്റിമേറ്റ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങി നിരവധി  കടമ്പകള്‍ പൂര്‍ത്തിയാക്കിയാണ്  അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. 

 റിഗ്ഗ് ഏപ്രില്‍ അവസാനത്തോടെയെത്തും. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും.

 പ്രവൃത്തിയെടുക്കുന്നതിനായുള്ള സ്റ്റാഫിനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നു തിരഞ്ഞെടുത്തത്. നിലവിലുള്ള ഏതാനും സ്ഥിര ജീവനക്കാരെ  റിഗ്ഗ്  ഉപേക്ഷിക്കാന്‍ ഉത്തരവ് വന്നതോടെ മറ്റു ജില്ലകളിലേക്ക്  മാറ്റിയിരുന്നു. കണ്ണൂരിനായി അനുവദിച്ച റിഗ്ഗ് ഏപ്രില്‍ അവസാനത്തോടുകൂടി ഇവിടെയെത്തും. പ്രവൃത്തി നടപ്പിലാക്കാന്‍ താല്‍ക്കാലിക ജീവനക്കാരെ  നിയോഗിക്കുന്നതിനായി നടപടി തുടങ്ങിയിട്ടുണ്ട്. മലബാര്‍ ഭാഗത്ത് കണ്ണൂരില്‍ മാത്രമാണ് റിഗ്ഗ് അനുവദിച്ചിട്ടുള്ളത്. ഫീസ് വാങ്ങാതെ അപേക്ഷകള്‍ വാങ്ങി വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!