ജാമിഅഃഹംദര്‍ദ്: വാര്‍ഷികദിനാഘോഷം സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂര്‍: ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസിന്റെ ആഭിമുഖ്യത്തിൽ ‘കലാഷ്’ എന്ന പേരിൽ വാര്‍ഷിക ദിനാഘോഷം സംഘടിപ്പിച്ചു. ക്യാംപസ് ഡയറക്ടര്‍ ഡോ. ടി.പി മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്‍റ്സ് അവാര്‍ഡ്, സെമസ്റ്റര്‍ ടോപ്പേഴ്സ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. അധ്യാപകരായ ദേവപ്രിയ ഇ.ഡി, നൗഷാദ് കെ.പി, ജാസ്മിന വി.എം, നഫീസത്തുല്‍ മിസ് രിയ, ഷിംലി ശശിധരന്‍, ഷാന്‍സ മയിമി, ശംസീന സലാം, പ്രജിന എന്നിവര്‍ പ്രസംഗിച്ചു. പ്രസ്തുത പരിപാടിയിൽ സമീര്‍ പി.എ സ്വാഗതവും, ഷിനാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!