മയ്യിൽ: എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ 28 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി സ്വഗ്രഹത്തിൽ വിശ്രമജീവിതം നയിക്കുന്നതിന് വേണ്ടി സ്വദേശമായ മയ്യിൽ, വേളം ,ഗുഹ റോഡ് സ്വദേശിയായ സുബേദാർ ബിമൽരാജ് (2 Engr Regt) ന് എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ മയ്യിൽ വാർ മെമ്മോറിയലിൽ വീരോചിതമായ സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡൻ്റ് രാധാകൃഷൻ T V അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. ശേഷം സുബേദാർ ബിമൽ രാജ് വാർ മെമോറിയലിൽ 21 പരം വീർചക്ര വിജേതാക്കളുടെ ഫോട്ടോകളും, കണ്ണൂർ ജില്ലക്കാരായ 47ധീര സൈനികരുടെ പേരുകളും കൊത്തിവെച്ച വാർ മെമ്മോറിലെ മോണുമെന്റിൽ റീത്ത് സമർപ്പിച്ചുകൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു.
പ്രസിഡന്റ് രാധാകൃഷ്ണൻ T V സ്വാഗതഭാഷണം ചെയ്തു. മോഹനൻ കാരക്കീൽ , കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
PCP പുരുഷോത്തമൻ മെമ്പർഷിപ്പ് വിതരണം ചെയ്തു. തുടർന്ന് വിമുക്തമ
ഭട കൂട്ടായ്മയുടെ വാഹന അകമ്പടിയോടു കൂടി അദ്ദേഹത്തിന്റെ സ്വഭവനം വരെ അനുഗമിച്ചു.
ചടങ്ങിൽ സൈനികന്റെ ഭാര്യയും മക്കളും കുടുംബക്കാരും പങ്കെടുത്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

