പുല്ല് ചെത്താനിറങ്ങിയ വീട്ടമ്മയക്ക് കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റു.

Kannadiparamba online news

ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പത്ത് പുല്ല് ചെത്താനിറങ്ങിയ വീട്ടമ്മയക്ക് കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റു. മടമ്പം കൈവെട്ടിച്ചാലിലെ നൂറ്റിയാനിക്കുന്നേൽ ലൈസ സജി(45) ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ഇടതുകാൽ മുട്ടിന് സാരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

പ​ശു​ക്ക​ൾ​ക്ക് തീ​റ്റ​പ്പു​ല്ല് ചെ​ത്തു​ന്ന​തി​നി​ടെ തോ​ടി​ന് സ​മീ​പ​ത്തു​നി​ന്നും കാ​ട്ടു​പ​ന്നി​യാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് പെ​രി​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ലൈ​സ​യും കു​ടും​ബ​വും ക​ന്നു​കാ​ലി വ​ള​ർ​ത്തി​യും മ​റ്റു​മാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

തോ​ട്ടി​ൻ ക​ര​ക​ളി​ലും റ​ബ​ർ​ത്തോ​ട്ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യാ​യ അ​ല​ക്സ് ന​ഗ​ർ, പ്ടാ​രി, ചു​ണ്ട​പ്പ​റ​മ്പ്, തു​മ്പേ​നി, ചെ​രി​ക്കോ​ട്, കൈ​ത​പ്രം, പൊ​ടി​ക്ക​ളം മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി ഭീ​തി കാ​ര​ണം ജ​നം പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ക്കു​ക​യാ​ണ്.

പ​യ്യാ​വൂ​ർ, ഏ​രു​വേ​ശി, ചു​ണ്ട​പ്പ​റ​മ്പ്, മു​യി പ്ര ​മേ​ഖ​ല​ക​ളി​ലും സ​മാ​ന സ്ഥി​തി​യാ​ണ്‌. രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​ത്‌ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​യ്‌​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചു​ണ്ട​പ്പ​റ​ന്പി​ലെ ജോ​സി​ന്‍റെ ക​പ്പ​ത്തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടു​പ​ന്നി തോ​ട്ടം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചി​രു​ന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!