നിഫ്റ്റിൽ ബിരുദദാന ചടങ്ങ്

Kannadiparamba online news

ധർമശാല : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ കണ്ണൂർ കേന്ദ്രത്തിൽ 2023 അധ്യയനവർഷത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടത്തി.

സംസ്ഥാന ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ബിരുദദാനം നടത്തി. നിഫ്റ്റ് രജിസ്ട്രാർ കേണൽ വിക്രാന്ത് ലഖൻപാൽ വിശിഷ്‌ടാതിഥിയായി. നിഫ്റ്റ് കണ്ണൂർകേന്ദ്രം ഡയറക്ടർ കേണൽ അഖിൽ കുമാർ കുൽശ്രേഷ്ഠ അക്കാദമിക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. എം. കൃഷ്ണകുമാർ, ഡോ. മനോജ്‌ തിവാരി എന്നിവർ സംസാരിച്ചു. അഞ്ച്‌ ബിരുദ കോഴ്‌സുകളിലും രണ്ട് പി.ജി. കോഴ്‌സുകളിലുമായി ഈ വർഷം 240 വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!