വീട്ടിൽ നിന്നും എട്ടര പവനും പണവും കവർന്നു

Kannadiparamba online news

കണ്ണപുരം: വീട്ടുകാർ വീട് പൂട്ടി പുറത്ത് പോയ തക്കം നോക്കി മുൻവശത്തെ വാതിൽ കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു .ചെറുകുന്ന് കവിണിശേരിയിലെ എ.സൗജത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ രാവിലെ 9 മണിയോടെ വീടുപൂട്ടി പുറത്തു പോയ ഇവർ ഉച്ചക്ക് ഒരു മണിശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടത്.അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന എട്ടരപവൻ്റെ ആഭരണങ്ങളും 13,000 രൂപയും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.പരാതിയിൽ കേസെടുത്ത പോലീസ് ഇൻസ്പെക്ടർ കെ.സുഷീറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!