അരോളി : തീരദേശ റോഡുകളുടെ നവീകരണത്തിൽ ഉൾപ്പെടുത്തി കല്ലൂരിക്കടവ്-മാങ്കടവ് ബോട്ട് ജെട്ടി റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. റോഡ് നവീകരണത്തിന് 52 ലക്ഷം രൂപയാണ് അനുവദിച്ചത്. കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, പി.രാജൻ, സി.എച്ച്.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

