നാറാത്ത് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റ ആഭിമുഖ്യത്തിൽ മാലോട്ട് പള്ളേരി വയലിൽ 3 ഏക്കർ തരിശ് നിലത്തു നെൽ കൃഷി ചെയ്തതിന്റെ കൊയ്ത്തു ത്സവം അഴീക്കോട് എം എൽ എ കെ. വി സുമേഷ് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, വാർഡ് മെമ്പർ മുഹമ്മദലി, ഷാജി, ജയകുമാർ, മൈമൂനത്ത് തുടങ്ങിയവർ നേതൃത്വം നൽകി. നാറാത്ത് കൃഷി ഭവൻ ഉദ്യോഗസ്ഥർ നേരിട്ട് വയലിൽ ഇറങ്ങി കൃഷി ചെയ്തു വിളവെടുപ്പ് നടത്തിയത് പുതിയൊരു അനുഭവമായി. ഇതിനു പൂർണ്ണ പിന്തുണയും സഹായവുമായി പ്രവർത്തിച്ച പള്ളേരി പാഠശേഖര സമിതി സെക്രട്ടറി പി രാമചന്ദ്രൻ, പെരുംതുരുത്തി പാഠശേഖര സമിതി സെക്രട്ടറി ചന്ദ്രശേഖരൻ തുടങ്ങിയവരുടെ പ്രവർത്തനം മാതൃകാപരയായിരുന്നു. ഏകദേശം 30 ക്വിന്റൽ ഉമ നെല്ല് കൊയ്തെടുക്കാൻ സാധിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ, അസിസ്റ്റന്റ് മാരായ സന്ധ്യ ജയറാം, എം സുധീഷ്, ബി. എസ് കൃഷ്ണ കുമാർ എന്നിവരുടെ അർപ്പണ മനോഭാവം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത എം എൽ എ പ്രത്യേകം എടുത്ത് പറഞ്ഞു. സി ഡി എസ് അംഗങ്ങൾ, സി ആർ പി സി ഡി എസ് വത്സല, ജൈവ കർഷക ആയിഷ തുടങ്ങിയവരും പാഠശേഖര സമിതി അംഗങ്ങളും ഗ്രാമ വാസികളും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

