ഇടതുപക്ഷക്കാരല്ലാത്തവരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കുന്നു -ലീഗ്

Kannadiparamba online news

കണ്ണൂർ : ഭരണകക്ഷി അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജില്ലയിൽ വോട്ടർപ്പട്ടികയിൽനിന്ന് എൽ.ഡി.എഫുകാരല്ലാത്ത വോട്ടർമാരെ നീക്കുന്നത് തുടരുകയാണെന്നും ഇത് ഗൗരവമായി കാണണമെന്നും മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ഹിയറിങ് നോട്ടീസ് പോലും നൽകാതെയാണ് പലയിടങ്ങളിലും സി.പി.എം. അനുഭാവികളായ ഉദ്യോഗസ്ഥലോബി ഈ നീക്കത്തിന് കൂട്ടുനിൽക്കുന്നത്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.


മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റികൾ വിളിച്ചുചേർക്കും.

മാർച്ച് ഒന്നിന് വൈകിട്ട് നാലിന് പേരാവൂർ, രണ്ടിന് ഇരിക്കൂർ (നാല്), തലശ്ശേരി (നാല്), കല്യാശ്ശേരി (നാല്), ധർമടം (ഏഴ്), കണ്ണൂർ (നാല്), മൂന്നിന് പയ്യന്നൂർ (10), തളിപ്പറമ്പ് (നാല്), കൂത്തുപറമ്പ് (നാല്), നാലിന് അഴീക്കോട് (നാല്), മട്ടന്നൂർ (നാല്) എന്നിങ്ങനെയാണ് യോഗങ്ങൾ നടക്കുക.

കെ.ടി.സഹദുള്ള, പി.കെ.അബ്ദുല്ല ഹാജി, മഹമൂദ് കടവത്തൂർ, കെ.എ.ലത്തീഫ്, വി.പി.വമ്പൻ, കെ.പി.താഹിർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!