കാരുണ്യ പ്രവർത്തനങ്ങൾ പ്രയാസങ്ങൾ ദുരീകരിക്കാൻ ഹേതുവായിത്തീരും- മൗലവി അബ്ദുസ്സമദ് മുട്ടം

Kannadiparamba online news

കണ്ണൂർ.:കാരുണ്യ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്നത് ലോകത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും മഹാമാരികളും നീങ്ങാൻ കാരണമായിത്തീരുമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം പ്രസ്താവിച്ചു. സമൂഹത്തിലെ ദുർബലരെ കണ്ടെത്തി സഹായിക്കുന്നതോടൊപ്പം തന്നെ ഇടനിലക്കാരെ കൃത്യമായി കണക്കാക്കി അവരെയും വേണ്ടവിധത്തിൽ എല്ലാ നിലയിലും സഹായങ്ങൾ നൽകേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. കുരുന്നു മക്കളെ അവരുടെ ഭാസുരമായ ഭാവിക്കുവേണ്ടി ധാർമിക ഉന്നമനത്തിനുവേണ്ടി രാജ്യത്തെ യഥാർത്ഥ പൗരന്മാരായി തീർക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന മദ്രസ അധ്യാപകരെ ചേർത്തു പിടിക്കണമെന്നും
സമൂഹം മദ്റസ അദ്ധ്യാപകരെ എല്ലാ നിലയിലും ഏറ്റെടുക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലയിലെ 53 റേഞ്ചുകളിൽ നടത്തുന്ന റമദാൻ കിറ്റ് വിതരണ ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം കക്കാട് റെയിഞ്ച് ജനറൽ സെക്രട്ടറി ജംഷീർ ദാരിമിക്ക് അർഹരുടെ ലിസ്റ്റ് കൈമാറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് ഇടവച്ചാൽ അധ്യക്ഷത വഹിച്ചു. പ്രാർത്ഥനയ്ക്ക് അഷ്റഫ് ദാരിമി മമ്മാക്കുന്ന് നേതൃത്വം നൽകി. സ്വാലിഹ് ഹുദവി , ഇർഷാദ് ഫൈസി എന്നിവർ പ്രസംഗിച്ചു.
മേഖലാ ചെയർമാൻ ജംഷീർ ദാരിമി സ്വാഗതവും നവാസ് ദാരിമി നന്ദിയും പറഞ്ഞു. ജില്ലയിലെ 53റെയിഞ്ചുകളിൽ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ കിറ്റ് വിതരണം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!