മീൻപിടുത്തക്കാർ തമ്മിൽ കത്തിക്കുത്ത്;  രണ്ടു പേർക്ക് പരിക്ക്.

Kannadiparamba online news

 പഴയങ്ങാടി: മീൻ പിടുത്തക്കാർ തമ്മിൽരാത്രിയിൽ വാക്തർക്കത്തിനിടെ കത്തിക്കുത്ത്.രണ്ടു പേർക്ക് പരിക്കേറ്റു. കർണ്ണാടക സ്വദേശികളും പിലാത്തറയിൽ  താമസിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളാണ് ഏറ്റുമുട്ടിയത്.
ഇന്നലെ രാത്രി 10 മണിയോടെ പഴയങ്ങാടി മാർക്കറ്റിന് സമീപത്തെ പുഴക്കരയിൽ വെച്ചുണ്ടായവാക്ക് തർക്കത്തിനിടെയാണ് കത്തി കൊണ്ട് കുത്തിയത്. കഴുത്തിന് മാരകമായി കുത്തേറ്റ വിഷ്ണു(27) വിനെ വിവരമറിഞ്ഞെത്തിയ
പഴയങ്ങാടി
പോലീസ് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിടിവലിയിൽ കത്തികൊണ്ട്  കുത്തേറ്റ നിലയിൽ കർണ്ണാടക സ്വദേശി ശിവജിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!