മയ്യില്‍: സ്‌കൂളില്‍ പോകാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു നേരെ കാട്ടുപന്നി പാഞ്ഞടുത്തത് ഭയമുളവാക്കി. കാഞ്ഞിരത്തട്ടിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് വായനശാലക്കു സമീപത്തായാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിന് തായംപൊയില്‍ എ.എല്‍.പി. സ്‌കൂളിലെ ആറ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നിടത്തേക്കാണ് പൊടുന്നനെ കാട്ടുപന്നി ഓടിയടുത്തത്. ഉടന്‍ വിദ്യാര്‍ഥികള്‍ ഭയന്നു നിലവിളിച്ച് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ പ്രദേശത്ത് പകല്‍ നേരങ്ങളില്‍ കാട്ടുപന്നികള്‍ ഇറങ്ങി നടക്കുന്നത് പതിവായിരിക്കയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

