സ്ത്രീത്വം എന്നത് തന്നെയാണ് ഏറ്റവും വലിയ സാധ്യത: പി പി ദിവ്യ

Kannadiparamba online news

പയ്യന്നൂർ: സ്ത്രീ എന്നതും സ്ത്രീത്വം എന്നതും പരിമിതിയല്ല മറിച്ച് ഏറ്റവും വലിയ സാധ്യത ആണെന്നും,
പകലന്തിയോളം വിയർത്തൊലിച്ച് ജോലി ചെയ്യുന്ന പുരുഷൻമാർക്കൊപ്പം കരുത്തരാണ് ഓരോ സ്ത്രീയുമെന്നത് സ്വയം തിരിച്ചറിയേണ്ടതുണ്ടെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അഭിപ്രായപ്പെട്ടു.
കാപ്പാട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീ ശക്തിയാർജ്ജിക്കുമ്പോഴാണ് സമൂഹം ശക്തിയാർജ്ജിക്കുന്നതെന്നും അവർ നേടുന്ന അറിവ് അവർക്ക് മാത്രമുള്ളതല്ല മറിച്ച് സമൂഹത്തിനും വരും തലമുറയ്ക്കും കൂടി പകർന്നു കൊടുക്കുന്നവയാണെന്നും അവർ കൂട്ടിച്ചേർത്തു.

വനിതകളുടെ കൂടി ഉത്സവമാണ് പെരുങ്കളിയാട്ടങ്ങൾ എന്നും ഇത്തരം ഉത്സവങ്ങൾ വിജയിപ്പിക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്നും അവർ പറഞ്ഞു.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷത വഹിച്ചു.
പ്രമുഖ ടെലിവിഷൻ വാർത്താവതാരക വീണ പ്രസാദ് അതിഥികളെ പരിചയപ്പെടുത്തി.
ഡോ. പ്രമോദ് പയ്യന്നൂർ രചനയും പ്രമുഖ കർണ്ണാട്ടിക് സംഗീതജ്ഞ സംഗീത സംവിധാനവും ആലാപനവും നിർവ്വഹിച്ച കാപ്പാട്ട് ഭഗവതിയെക്കുറിച്ചുള്ള ഭക്തി ഗാനം പ്രശസ്ത സിനിമാ താരങ്ങളായ നന്ദന രാജൻ, അഫ്സാന ലക്ഷ്മി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർത്ഥന, കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ വി ലേജു,
പയ്യന്നൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി ജയ, പയ്യന്നൂർ നഗര സഭ കൗൺസിലർമാരായ എ ശോഭ , പി ഷിജി, അത്തായി പത്മിനി, എ നസീമ ടീച്ചർ, ഹസീന കാട്ടൂർ , മുൻ കൗൺസിലർ എം കെ ഷമീമ, ബ്രഹ്മകുമാരി ശാന്ത, യാദവ സഭ സംസ്ഥന വനിതാ പ്രതിനിധി പി രാജേശ്വരിഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘാടക സമിതി കൺവീനർമാരായ കണ്ണോത്ത് ഭഗീരഥി സ്വാഗതവും ടി വി രാധ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!