തെരഞ്ഞെടുപ്പ് വിളംബര ജാഥ സംഘടിപ്പിച്ചു

Kannadiparamba online news


ചട്ടുകപ്പാറ-കണ്ണൂർ പാർല് മെൻ്റ് നിയോജക മണ്ഡലത്തിൽ നിന്നും മൽസരിക്കുന്ന LDF സ്ഥാനാർത്ഥി സ: എം.വി.ജയരാജൻ്റെ സ്ഥാനാർത്ഥിത്വം വിളംബരം ചെയ്തു കൊണ്ട് LDF വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
വിളംബര ജാഥ സംഘടിപ്പിച്ചു. LDF തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗം കെ.ചന്ദ്രൻ ,എം.വി.സുശീല ,കെ.പ്രിയേഷ് കുമാർ, LDF വേശാല ലോക്കൽ അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.സി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച ജാഥ വില്ലേജ് മുക്കിൽ സമാപിച്ചു.സമാപന യോഗത്തിൽ കെ.ചന്ദ്രൻ സംസാരിച്ചു. LDF ലോക്കൽ ചെയർമാൻ കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ കൺവീനർ കെ. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!