ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

Kannadiparamba online news

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു. 

മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്. 

ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. 

ഉടനെ തന്നെ നാട്ടുകാര്‍ കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് തിവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന്(തിങ്കളാഴ്ച്ച)പുലര്‍ച്ചക്ക് 4 മണിയോടെയായിരുന്നു അന്ത്യം. 

മുട്ടത്തേ പരേതനായ കെ.പി. അസൈനാര്‍ വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ്. 

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!