കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും എം വിജിൻ എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ ഇ വി രാമകൃഷ്ണൻ നിർവ്വഹിച്ചു.
കൊട്ടില സർഗചേതന പബ്ലിക് ലൈബ്രറിക്കു വേണ്ടി കൃഷ്ണപ്രഭ മാസ്റ്ററും, ചെറുകുന്ന് ദീപ്തി ഗ്രന്ഥാലയത്തിനു വേണ്ടി പി ശ്രീലതയും, മംഗലശ്ശേരി നവോദയ ഗ്രന്ഥാലയത്തിനു വേണ്ടി എ ബാലകൃഷ്ണനും പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
എരിപുരം പി സി സി ഹാളിൽ നടന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് കൂടിയായ ഡോ ഇ വി രാമകൃഷ്ണന് ലൈബ്രറി കൗൺസിലിൻ്റെ സ്നേഹോപഹാരം എം എൽ എ നൽകി 4.66 ലക്ഷം മുഖവിലവരുന്ന പുസ്തകങ്ങൾ രണ്ടാംഘട്ടത്തിൽ മണ്ഡലത്തിലെ 142 വായനശാലകൾക്കാണ് അനുവദിച്ചത്. കഴിഞ്ഞ വർഷവും ഗ്രന്ഥാലങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും പുസ്തകങ്ങൾ അനുവദിച്ചിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ ജി വത്സലകുമാരി, എ ശ്രീധരൻ, കൃഷ്ണപ്രഭ, മാടായി ഏരിയ ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രശേഖരൻ മാസ്റ്റർ, പ്രസിഡണ്ട് കെ പി മനോജ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

