20 കുടുംബങ്ങൾക്ക് കൂടി വീടൊരുക്കാൻ സ്ഥലം നൽകി ഡോ. സജീവ് മറ്റത്തിൽ

Kannadiparamba online news

ജീവകാരുണ്യ പ്രവർത്തകനുമായ കനകപ്പള്ളിയിലെ ഡോ. സജീവ് മറ്റത്തിലിന്‍റെയും കുടുംബത്തിന്‍റെയും സന്മനസ് ഭൂരഹിതരായ 20 കുടുംബങ്ങൾക്ക് പ്രതീക്ഷയാകുന്നു. ഡോ. സജീവിന്‍റെ ഇളയ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോടനുബന്ധിച്ച് 20 നിർധന കുടുംബങ്ങൾക്ക് അഞ്ചു സെന്‍റ് വീതം ഭൂമി ദാനം ചെയ്യും.

ഇ​തി​നാ​യി ഒ​രേ​ക്ക​ർ സ്ഥ​ലം പ​ര​പ്പ​യി​ൽ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ത​ല​ശേ​രി അ​തി​രൂ​പ​ത​യോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി ദാ​ന പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് അ​ഞ്ചി​ന​കം നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. വി​ധ​വ​ക​ൾ ഗു​രു​ത​ര രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി 17 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. 2022 ൽ ​ത​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സ​ജീ​വ് മ​റ്റം 10 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ ന​ന്മ​ക​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഭൂ​മി​ദാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ഡോ. ​സ​ജീ​വ് അ​റി​യി​ച്ചു.

അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട വി​ലാ​സം : മ​റ്റ​ത്തി​ൽ ഭൂ​മി​ദാ​ന ക​മ്മി​റ്റി, മ​റ്റ​ത്തി​ൽ അ​ക്യു​പം​ക്ച​ർ ക്ലി​നി​ക്, ക​ന​ക​പ്പ​ള്ളി പി. ​ഒ,- 671533, കാ​സ​ർ​ഗോ​ഡ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!