കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ 17 ഓളം കേസിലെ പ്രതി ചക്കരക്കൽ കോയ്യോട് സ്വദേശി അർഷാദിനെ (33) തമിഴ്നാട്ടിലെ മധുരകരക്കുടി ഭാരതി നഗറിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടി.വധശ്രമം, പിടിച്ചു പറി, മയക്കുമരുന്ന്, അക്രമം ഉൾപ്പെടെ 17 ഓളം കേസിലെ പ്രതിയായ ഇയാളെ മധുരയിലെ കാമുകി അപ്സര (23)ക്കൊപ്പമാണ് പോലീസ് പിടികൂടിയത്. യുവതിയെ പോലീസ് കണ്ണൂരിലെത്തിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ ജനുവരി 14 ന് രാവിലെ ജയിലിൽ പ്രഭാത പത്രവിതരണക്കാരനായി ചമഞ്ഞ് സുഹൃത്തിൻ്റെ സഹായത്തോടെ ജയിൽ ചാടി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാൻ സഹായിച്ച ആളെ പോലീസ് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റു ചെയ്തിരുന്നു. രക്ഷപ്പെടാൻസഹായിച്ച പ്രതിയുടെ മരുമകൻ ചക്കരക്കൽ കോയ്യോട്ടെ എ.സി. റിസ്വാവനെയും പോലീസ് പിടികൂടിയിട്ടുണ്ട്.പോലീസ് സംഘത്തിൽ എസ്.ഐ.മാരായ സവ്യസാചി, അജയൻ, രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായനാസർ, ഷൈജു, ,ഷിജി എന്നിവരും ഉണ്ടായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

