എംഡിഎംഎ യുമായി മൂന്നു പേരെ പോലീസ് പിടികൂടി

Kannadiparamba online news

തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി മൂന്നു പേരെ പോലീസ് പിടികൂടി. കണ്ണാടിപറമ്പ് സ്വദേശി വി.വി.അൻസാർ (32), വളപട്ടണം പാലോട്ടു വയലിലെ പി. എം. റിസ്വാൻ (34), അഴീക്കൽ മയിലാടത്തടം സ്വദേശി കെ.എൽ.റംഷാദ് (39) എന്നിവരെയാണ്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ ഡിവൈ.എസ്. പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ ബാവു പ്പറമ്പ് ജംഗ്ഷനിൽ വെച്ച് പിടികൂടിയത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വാഹന പരിശോധനക്കിടെ ബാവുപറമ്പ് ജംഗ്ഷനിൽ വെച്ച് പ്രതികൾ സഞ്ചരിച്ച കെ.എൽ.59. സി. 500 നമ്പർകാറിൽ നിന്നും
0.618 ഗ്രാം എംഡി എം എ യുമായി പിടിയിലായത്. പരിശോധനയിൽ എംഡി എം എ വലിക്കാനുപയോഗിച്ച ഹുക്കയും ആറു മൊബൈൽ ഫോണുകളും 2,000 രൂപയും പോലീസ് കണ്ടെടുത്തു .കാർ പോലീസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!