മാക്കൂട്ടം ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തി

Kannadiparamba online news

ഇരിട്ടി : മാക്കൂട്ടം ചുരം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു. കർണാടകയിൽനിന്ന്‌ മരുന്നുമായി കേരളത്തിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അപകടത്തിൽ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിട്ടിയിൽനിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസംഘം തീ നിയന്ത്രണവിധേയമാക്കി.

വനത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ചുരംപാതയിൽ അപകടങ്ങളുണ്ടായാൽ കിലോമീറ്റർ അകലെയുള്ള ഇരിട്ടിയിൽനിന്നുള്ള അഗ്നിരക്ഷാസംഘമെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. പിക്കപ്പ് വാൻ പൂർണമായും കത്തിനശിച്ചു. അസി. സ്റ്റേഷൻ ഓഫീസർമാരായ എൻ. അശോകൻ, അബ്ദുള്ള, ഫയർ ഓഫീസർമാരായ തോമസ്, ജസ്റ്റിൻ, അനീഷ് മാത്യു, അനോഗ്, ഹോംഗാർഡുമാരായ ബിനോയി, രാധാകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!