യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ

Kannadiparamba online news

പഴയങ്ങാടി.യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം നരഹത്യാശ്രമ കേസിൽ പ്രതിയെ പോലീസ് പിടികൂടി. മാട്ടൂൽ സ്വദേശി മുക്രൻ്റവളപ്പിൽ ജൂനൈദിനെ (24)യാണ് പഴയങ്ങാടി എസ്.ഐ.കെ.കെ.തുളസിയുടെ നേതൃത്വത്തിൽ എ.എസ്.ഐ.പ്രസന്നൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ അഗസ്റ്റിൻ, ചന്ദ്രകുമാർ , ക്രൈം സ്ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മാട്ടൂൽ നോർത്ത് കാവില പറമ്പിൽ വെച്ച്
ഇ .പി.ഹംസത്ത് (27)നെ പ്രതി മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന സുഹൃത്ത് മാട്ടൂൽ സൗത്തിലെ കെ.വി. അസ്കറിൻ്റെ പരാതിയിലാണ് നരഹത്യാശ്രമത്തിന് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
കാവിലപ്പറമ്പ് ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ എത്തിയതായിരുന്നു ഹംസത്തും സുഹൃത്തും. ക്ഷേത്ര കവാടത്തിൽ വെച്ച് ബൈക്കിലെത്തിയ ജുനൈദ് മുൻ വിരോധത്തിൽ വാക്ക് തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പോലീസ്അറസ്റ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!