മയ്യിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്കുള്ള വഴിമധ്യേ മിഠായി നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം അപരിചിതനായ യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ദിവസങ്ങൾക്ക് മുമ്പ് സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി വീട്ടിലെത്തി ബന്ധുവിനോട് വിവരം പറഞ്ഞതിൻ്റെ
അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മയ്യിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിക്കു വേണ്ടി തിരച്ചിൽ തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

