കണ്ണൂർ : ഖുർആൻ സ്റ്റഡി സെന്റർ കേരള പഠിതാക്കളുടെ സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനംചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷതവഹിച്ചു. ഖുർആൻ പാരായണ വൈദഗ്ധ്യത്തിൽ അന്തർദേശീയ പ്രശംസനേടിയ മുഹമ്മദ് ത്വൽഹ ഐനിയെ അനുമോദിച്ചു. ജമാഅത്ത് ജില്ലാ സെക്രട്ടറി എം. ഇദ്രീസ് ഉപഹാരം കൈമാറി.
വിവിധ വിഷയങ്ങളെക്കുറിച്ച് സൈനുൽ ആബിദീൻ, പി. റുക്സാന, യു.പി. സിദ്ദീഖ്, ഡോ. പി. സലീം, ടി.കെ. മുഹമ്മദലി, ഹിശാ മുത്വലിബ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കൾക്ക് ശിഹാബ് പൂക്കോട്ടൂർ, സാജിദ് നദ്വി, ടി.കെ. മുഹമ്മദലി, നിശാദ ഇംതിയാസ്, ഖദീജ ശറോസ്, മുഷ്ത്താഖ് അഹ്മദ്, ഡോ. പി. സലീം ഉപഹാരം നൽകി. പി.എം. നൂർജഹാൻ ഖിറാഅത്ത് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

