സ്കൂൾ പാചകത്തൊഴിലാളികൾ പട്ടിണിസമരം നടത്തി

Kannadiparamba online news

കണ്ണൂർ : സംസ്ഥാനസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിയിലും ധൂർത്തിലും പ്രതിഷേധിച്ച് സ്‌കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റി പട്ടിണിസമരം നടത്തി. പ്രവർത്തകർ താവക്കര എസ്.ബി.ഐ.ക്ക് സമീപം ഭിക്ഷാടന സമരവും സംഘടിപ്പിച്ചു. തുക മണിയോർഡറായി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കും.

സ്‌കൂൾ പാചകത്തൊഴിലാളികളുടെ മിനിമം വേതനം 900 രൂപയാക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, എല്ലാമാസവും അഞ്ചിനകം വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.


രാഘവൻ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിത സതീഷ് അധ്യക്ഷത വഹിച്ചു.

തൊഴിലാളികളായ കെ.കെ. സീന, ശാന്ത ചേലേരി, പ്രേമജ ചെറിയത്ത്, അജിത തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!