ഷെയർ ട്രേഡിങ് തട്ടിപ്പ്: പ്രതി പിടിയിൽ

Kannadiparamba online news

കണ്ണൂർ : ഓൺലൈൻ െഷയർ ട്രേഡിങ് തട്ടിപ്പിൽ പ്രതി അറസ്റ്റിൽ. അന്ധ്രാപ്രദേശ് ചിക്ക ബല്ലാപ്പുർ സ്വദേശി ശ്രീകാന്ത് റെഡ്ഡിയെയാണ് സൈബർപോലീസ് സംഘം കർണാടക ചിന്താമണിയിൽനിന്ന്‌ അറസ്റ്റു ചെയ്തത്.

മുണ്ടയാട് സ്വദേശിയിൽനിന്ന്‌ വാട്സാപ്പിലൂടെ ഷെയർ ട്രേഡിങ്ങെന്ന വ്യാജേന 26.65 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. നഷ്ടമായ തുക നിക്ഷേപിച്ച അക്കൗണ്ടുകളും ഫോൺനമ്പറും കേന്ദ്രീകരിച്ച് ഒരു മാസത്തിലധികം സെബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. പ്രകാശൻ, സിവിൽ ഓഫീസർമാരായ സുനിൽ, ജിത്ത്, അബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!