ശ്രീ കണ്ഠാപുരം. യുവതിക്ക് വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ഭർത്താവിൽ നിന്നും പണം കൈപ്പറ്റി വഞ്ചിച്ച സ്ഥാപന മേധാവിക്കെതിരെ പരാതിയിൽ കേസെടുത്തു.നിടിയേങ്ങചെമ്പൻ തൊട്ടിയിലെ താന്നിപ്പാറ ഹൗസിൽ ജിനീഷ് ജോർജ്ജി (39)ൻ്റെ പരാതിയിലാണ് ചെന്നൈയിലെ ഇ.എഫ്.എൽ.എഡ്യു ഫ്യൂച്ചറിസ്റ്റ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മേധാവി ജോസഫ് ഡാനിയലിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 ജൂലായ് മാസം 4 മുതൽ പരാതിക്കാരൻ ഭാര്യക്ക് വിദേശജോലിക്കുള്ള വിസക്കു വേണ്ടി നാല് തവണകളായി ഓൺലൈൻ ട്രാൻസാക്ഷൻ വഴി 4,58,850 രൂപ കൈമാറിയിരുന്നു പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

