പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പിടിയിൽ

Kannadiparamba online news

വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പാപ്പിനിശ്ശേരി ചുങ്കം എന്ന സ്ഥലത്തുവെച്ച് പണയത്തിലുള്ള സ്വർണം എടുത്തു നൽകുന്നതിനായി സഹായിക്കാൻ വന്നയാളുടെ കയ്യിലുള്ള പണ മടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ വളപട്ടണം പോലീസിന്റെ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി മൻസൂർ എം (42) മൂതേത്ത് പുതിയ പുരയിൽ എന്നയാളാണ്
പിടിയിലായത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്
മൻസൂറിന്റെ സുഹൃത്തായ അഷ്‌റഫിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ പണയം വെച്ച സ്വർണം ബാങ്കിൽ നിന്നും എടുത്ത് തരണം എന്ന് പറഞ്ഞാണ് മൻസൂർ പരാതിക്കാരനെ ചുങ്കത്ത് എത്തിച്ചത്.

സുഹൃത്തിൻ്റെ സ്വർണം പണയം വെച്ചത് എടുത്ത് തരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ പ്രതിയുടെ കൂടെ സ്കൂട്ടറിൽ പാപ്പിനിശ്ശേരി ചുങ്കത്ത് എത്തുകയായിരുന്നു.
സ്വർണം എടുത്തു നൽകേണ്ട ആളുടെ വീട് ചുങ്കത്ത് ആണെന്ന് പറഞ്ഞാണ് പ്രതി പരാതികരനെ ചുങ്കത്ത് എത്തിച്ചതിന് ശേഷം തള്ളിയിട്ട് 6,50000 രൂപ അടങ്ങിയ ബാഗുമായി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു.

തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സബ് ഇൻസ്‌പെക്ടർ നിധിൻ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒളിവിൽ കഴിഞ്ഞു വരുന്ന മൻസൂറിനെ ചെന്നൈയിൽ വെച്ച് പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!