ആറാംപീടിക: നിടുവാട്ട് ശാഖാ എം.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ‘മിഷൻ എ പ്ലസ്’ എന്ന പേരിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ആറാംപീടികയിലെ മുഹമ്മദലി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന പരിപാടി നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ പന്നിയൂർ ക്ലാസ്സ് അവതരണം നടത്തി. എം.എസ്.എഫ് ശാഖാ പ്രസിഡന്റ് ഷിഫാൻ എം അധ്യക്ഷത വഹിച്ചു. എം.വി ഹുസൈൻ, മുഹമ്മദലി ആറാംപീടിക, മുസമ്മിൽ കെ.എൻ, മുനീബ് പി, ഷബീർ വി.കെ, ഹാരിസ് ബി, അജ്നാസ്, റാസി, അബ്ഷർ പി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മിസ്‌തഹ് എം.വി സ്വാഗതവും, റിജാസ് പി.പി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

